keralaKerala NewsLatest News

സിപിഐഎം നേതൃത്വത്തോടുള്ള അസംതൃപ്തി മാറാതെ ജി. സുധാകരൻ; കുട്ടനാട്ടിലെ പരിപാടിയിൽ പങ്കെടുക്കില്ല

അനുനയ ശ്രമങ്ങൾക്ക് ശേഷവും ആലപ്പുഴയിലെ സിപിഐ(എം) നേതൃത്വത്തോടുള്ള അസംതൃപ്തി മാറാതെ മുതിർന്ന നേതാവ് ജി. സുധാകരൻ. ഇന്ന് കുട്ടനാട്ടിൽ നടക്കുന്ന വി. എസ്. അച്യുതാനന്ദൻ സ്മാരക പുരസ്കാര ചടങ്ങിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, “അവർ പരിപാടി നടത്തട്ടെ, എന്റെ ആവസ്യം അവിടെ ഇല്ലല്ലോ” എന്നാണ് ജി. സുധാകരന്റെ പ്രതികരണം.

നാളുകൾക്ക് ശേഷമാണ് ജി. സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴ ജില്ലാ നേതൃത്വം ക്ഷണിച്ചത്. പാർട്ടിയുടെ പോഷക സംഘടനയായ കെ.എസ്.കെ.ടി.യു.യുടെ മുഖമാസികയായ ‘കർഷക തൊഴിലാളി’ സംഘടിപ്പിക്കുന്ന വി. എസ്. അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ് ഈ ചടങ്ങ്. പാർട്ടി ജനറൽ സെക്രട്ടറി എം. എ. ബേബി, സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച ജി. സുധാകരനെ അനുനയിപ്പിക്കാൻ കഴിഞ്ഞ ദിവസം പാർട്ടി നേതാക്കൾ നേരിട്ട് വീട്ടിലെത്തി. കേന്ദ്രകമ്മിറ്റി അംഗം സി. എസ്. സുജാതയും ജില്ലാ സെക്രട്ടറി ആർ. നാസർയും ചേർന്നാണ് ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചത്. ആദ്യം സമ്മതിച്ചിരുന്നെങ്കിലും പിന്നീട് ജി. സുധാകരൻ നിലപാട് മാറ്റുകയായിരുന്നു.

Tag: G. Sudhakaran’s dissatisfaction with CPM leadership remains unabated; Will not participate in Kuttanad event

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button