Kerala NewsLatest News
കെ.സി ജോസഫിന്‍റെ അക്കൗണ്ട് പൂട്ടി ഫേസ്ബുക്ക്, കാരണം വ്യക്തമാക്കണമെന്ന് കെ.സി ജോസഫ്

കണ്ണൂര്‍: ഫേസ്ബുക്ക് തന്‍റെ അക്കൗണ്ട് ഡീ ആക്ടിവേറ്റാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. ഫേസ് ബുക്ക് തന്‍റെ അക്കൗണ്ട് പൂട്ടിയതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് കെ.സി ജോസഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
‘ കെസി ജോസഫ്99 എന്ന എഫ്ബി അക്കൗണ്ട് എന്തുകൊണ്ടാണ് ഡീആക്ടിവേറ്റ് ചെയ്തതെന്ന് അറിയിക്കാന്‍ ഞാന്‍ ഫേസ്ബുക്കിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ നിങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചു എന്ന് പറയുന്നതിന് പകരം എന്താണ് ലംഘനമെന്ന് കൃത്യമായി പറയൂ,’ കെ.സി ജോസഫ് പറഞ്ഞു.