പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
ചെന്നൈ: വീടുമാറുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. വിരുദുനഗര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയ(30)യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വിഘ്നേഷിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു.
താമസം മാറുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്്. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറാണ് വിഘ്നേഷ്. എട്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
വിരുദുനഗറിലെ കുളക്കരൈയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മധുരയിലേക്ക് താമസം മാറാന്‍ വിഘ്നേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഭാനുപ്രിയ അതിന് തയ്യാറായില്ല. കഴിഞ്ഞ ദിവസം വീടുമാറുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടാകുകയും, വിഘ്നേഷ് ഭാനുപ്രിയയെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വീടു മാറുന്നത് സംബന്ധിച്ച് ഇരുവരും ഇതിനു മുമ്പും പലതവണ വഴക്കിട്ടിരുന്നു.