keralaKerala News

വ്യാജ മുക്കുപണ്ടം പണയംവെച്ച് കോടികൾ തട്ടിയ സംഘം പിടിയിൽ; തലവൻ അഖിൽ ക്ലീറ്റസ്

തിരുവനന്തപുരത്ത് സംസ്ഥാന വ്യാപകമായി വ്യാജ മുക്കുപണ്ടം പണയംവെച്ച് കോടികൾ തട്ടിയ സംഘത്തിലെ അഞ്ച് പേരെ പൊലീസ് പിടികൂടി. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്കും ജ്വല്ലറികളിലേക്കുമായിരുന്നു ഇവരുടെ പ്രധാന ഇടപാട്. സംഘത്തിന്റെ തലവൻ അഖിൽ ക്ലീറ്റസ് കോടികളുടെ തട്ടിപ്പിന് പിന്നിലാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ആഗസ്റ്റ് 14-നാണ് പേരൂർക്കട പൊലീസ് പരാതി സ്വീകരിച്ചത്. മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. ആദ്യം പ്രതീഷ് കുമാർ , ജിത്തു എന്നിവരെ പൊലീസ് പിടികൂടി.

ചോദ്യം ചെയ്യലിൽ നിന്നാണ് സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തുടര്‍ന്ന് പത്തനംതിട്ട സ്വദേശികളായ സ്മിജു, സണ്ണി എന്നിവരെയും പിടികൂടി. ഇവരുടെ മൊഴികളിലൂടെ അന്വേഷണ സംഘം മുഖ്യപ്രതി അഖിൽ ക്ലീറ്റസിലേക്ക് എത്തി.

അഖിലും സംഘവും 916 ഹാൾമാർക്കോട് കൂടിയ വ്യാജ സ്വർണം തയ്യാറാക്കി പണയംവെച്ചാണ് കോടികൾ തട്ടിയത്. ജ്വല്ലറികളിലും വ്യാജ സ്വർണം നൽകി വലിയ തുക കൈക്കലാക്കിയതായി പൊലീസ് കണ്ടെത്തി. ഉരച്ച് നോക്കിയാലും വ്യാജമെന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള കൃത്രിമ ആഭരണങ്ങളായിരുന്നു ഇവർ ഉപയോഗിച്ചത്.

അഖിൽ ക്ലീറ്റസിനെതിരെ മുൻപ് തന്നെ തട്ടിപ്പ്, മയക്കുമരുന്ന് കച്ചവടം, കാപ്പ കേസ് ഉൾപ്പെടെയുള്ള കേസുകൾ നിലനിൽക്കുന്നു. കൊല്ലത്തെ കേസുകളുടെ പശ്ചാത്തലത്തിൽ സംഘം തൃശ്ശൂരിനെ ആസ്ഥാനമാക്കി പ്രവർത്തിച്ചുവെന്നാണ് വിവരം. തട്ടിപ്പിലൂടെ സമ്പാദിച്ച കോടികൾ വിനിയോഗിച്ച് വയനാട്ടിൽ നിരവധി റിസോർട്ടുകൾ സ്വന്തമാക്കിയതായും സൂചനകളുണ്ട്.

Tag: Gang that defrauded crores by pawning fake jewellery arrested; leader Akhil Cletus

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button