കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് ശേഖരം പിടികൂടി: 2 പേര്‍ അറസ്റ്റില്‍
ചെന്നൈ: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ആന്ധ്രയിലെ അണ്ണാവരത്തു നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 327.86 കിലോ കഞ്ചാവാണ് തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ വച്ച്് പിടികൂടിയത്. ലോറിയിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മലയാളി അടക്കം രണ്ടുപേര്‍ പിടിയിലായി.
തിരുവനന്തപുരം കളിയിക്കാവിള സ്വദേശി എം.ശ്രീനാഥാണ് പിടിയിലായ മലയാളി. ലോറിയുടെ ഡ്രൈവര്‍ ചെന്നൈ സ്വദേശി ദുബാഷ് ശങ്കറിനെയും പിടികൂടി. ലോറിക്കുളളില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
വിശദമായ പരിശോധന നടത്തിയപ്പോഴാണ്് പൊതികളിലാക്കി സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ചെന്നൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇവരെ പിടികൂടിയത്.
പിടിയിലായ ശ്രീനാഥ് കഴിഞ്ഞ നാല് വര്‍ഷമായി കഞ്ചാവ് വില്‍പന നടത്തുന്ന ആളാണെന്നാണ് ലഭിച്ച വിവരം. വിഴിഞ്ഞം കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയത്. കഞ്ചാവ് വില്‍പനയുടെ ഇടനിലക്കാരനുമാണ് ഇയാള്‍.