keralaKerala NewsLatest NewsLocal News

കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടുത്തം; ഏഴ് പേർക്ക് പരിക്ക്

കണ്ണൂർ പുതിയങ്ങാടിയിൽ വാടക ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ എല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്.

ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം. ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടറിൽ നിന്നുള്ള ഗ്യാസ് ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായത്.

തീ പടർന്നതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയും വാടക ക്വാർട്ടേഴ്സിലെ മറ്റ് സിലിണ്ടറുകൾ സുരക്ഷിതമായി മാറ്റിനിർത്തുകയും ചെയ്തു.

പൊള്ളലേറ്റവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേർ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Tag: Gas cylinder leak causes fire in Kannur; Seven injured

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button