Kerala NewsLatest NewsUncategorized
പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; ലോറി കത്തിനശിച്ചു

പാലക്കാട്: മണ്ണാർക്കാട് തച്ചമ്പറയിൽ ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചരക്ക് ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറി പൂർണമായും കത്തിനശിച്ചു.
ഗ്യാസ് ടാങ്കറിലേക്ക് തീ പടരാത്തത് വൻ ദുരന്തം ഒഴിവാക്കി. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചു. ഗ്യാസ് ചോർച്ച സംഭവിക്കാതിരിക്കാൻ മുൻകരുതൽ തുടരുന്നുവെന്ന് അഗ്നിശമനസേന വ്യക്തമാക്കി. പ്രദേശ വാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.
ദേശീയ പാതയിൽ തച്ചമ്ബാറക്കു സമീപത്ത് നിന്നും കോങ്ങാട് വഴി വാഹനങ്ങളെ വഴി തിരിച്ചു വിടുന്നുണ്ട്. മംഗലാപുരത്ത് നിന് കേരളത്തിലേക്ക് വന്ന ടാങ്കറും തമിഴ്നാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ടാങ്കറിലെ ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റും.