Kerala NewsPolitics
കേരളത്തില്‍ ശബരിമല പ്രധാന പ്രചാരണ വിഷയമെന്ന് ഗൗതം ഗംഭീര്‍

തൃശൂര്‍: കേരളത്തില്‍ ശബരിമല പ്രധാന പ്രചാരണ വിഷയമെന്ന് ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീര്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളില്‍ വിശ്വാസികളുടെ വികാരത്തിനാണ് പ്രഹരമേറ്റത്. ഇതിന് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഗംഭീര്‍ പറഞ്ഞു.
ബിജെപി സ്ഥാനാര്‍ഥികളായ ഇ. ശ്രീധരനും സുരേഷ് ഗോപിയും മികച്ച മനുഷ്യരാണ്. ഇവര്‍ക്ക് നാടിന് നല്ല സംഭാവന നല്കാന് സാധിക്കുമെന്നും ഗംഭീര്‍ പ്രശംസിച്ചു. സ്വര്‍ണക്കടത്ത് കേസിലും സര്‍ക്കാരിനെതിരേ അദ്ദേഹം വിമര്‍ശനം നടത്തി. സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് നടന്നതെന്നായിരുന്നു വിമര്‍ശനം.