Latest NewsWorld

വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും; യു എന്‍ രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു

ഗാസ: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു.വെടിനിര്‍ത്തലിന് തയ്യാറല്ലെന്നാണ് ഇസ്രയേലും ഹമാസും ആവര്‍ത്തിക്കുന്നത്. യോഗത്തില്‍ ഇസ്രയേല്‍-പാലസ്തീന്‍ പ്രതിനിധികള്‍ പരസ്പരം കുറ്റപ്പെടുത്തി.

മുഴുവന്‍ സൈന്യത്തെയും ഉപയോഗിച്ച്‌ പാലസ്തീനില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് നിലപാട്.

യുഎന്‍ യോഗം നടക്കുന്ന സമയത്തും ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഗാസയിലെ വൈദ്യുത വിതരണ ശൃംഖല ഇസ്രയേല്‍ സേന തകര്‍ത്തു. ഇന്നലെ മാത്രം 16 സ്ത്രീകളും 10 കുട്ടികളും അടക്കം 42പേ‌ര്‍ കൊല്ലപ്പെട്ടു. ഇതോടെ ഗാസയില്‍ മരണസംഖ്യ 197 ആയി.

അതേസമയം ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇസ്രയേലും-പാലസ്തീനും സംയമനം പാലിക്കണമെന്നും, പിരിമുറുക്കം കൂട്ടുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button