CovidKerala NewsLatest NewsNews

കോവിഡ് വ്യാപനം: എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷാഫലങ്ങള്‍ വൈകിയേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തവണത്തെ എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷാഫലങ്ങള്‍ വൈകുമെന്ന് സൂചന.

മെയ്‌ 15 മുതല്‍ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം ആരംഭിക്കണം എന്നായിരുന്നു തീരുമാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനു കഴിഞ്ഞിട്ടില്ല. മെയ്‌ 5 മുതല്‍ നടക്കാനിരുന്ന പ്ലസ്ടു മൂല്യനിര്‍ണയ ക്യാംപുകളും നേരത്തെ മാറ്റിയിരുന്നു.

പല ജില്ലകളിലും ട്രിപ്പിള്‍ ലോക്‌ഡോണ്‍ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകള്‍ എന്നു നടത്തുമെന്നതില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ മൂല്യനിര്‍ണയത്തിനായി കഴിഞ്ഞ വര്‍ഷം സ്വീകരിച്ച നടപടികള്‍ ഈ വര്‍ഷം നടപ്പാക്കാന്‍ കഴിയില്ല. ഇന്നലെ മുതല്‍ മൂല്യനിര്‍ണയം ആരംഭിച്ച്‌ ജൂണ്‍ ആദ്യവാരം എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഈ വര്‍ഷത്തെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ലോക്ഡൗണിനു ശേഷം ക്യാംപുകള്‍ നടത്തണമെന്ന് ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button