ഡിജിറ്റൽ വിപ്ലവത്തിന് ജിയോ ഫൈബർ വരുന്നു.

മൊബൈൽ സേവദാതാക്കളായ ജിയോ ബ്രോഡ്ബാൻഡ് പ്ലാനുകൾ പുതുക്കി. കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനായി 30 ദിവസത്തെ ഫ്രീ ട്രയൽ ജിയോ അവതരിപ്പിക്കുകയാണ്. 399 രൂപ മുതലാണ് പുതിയ പ്ലാനുകൾ. ഇതോടൊപ്പം 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി നൽകും. അപ്ലോഡിനും, ഡൌൺ ലോഡിനും മികച്ച സ്പീഡ് ആണ് ജിയോ വാക്ദാനം ചെയ്യുന്നത്. ഒപ്പം 12 ഒടിടി സേവനങ്ങളും ജിയോ സൗജന്യമായി നൽകുകയാണ്. ഇന്ത്യയിലെ 1600 നഗരങ്ങളിലാണ് ജിയോ ആദ്യപടിയായി ഈ സേവനം ലഭ്യമാക്കുന്നത്.
ജിയോ യുടെ പുതിയ പദ്ധതിയായ ജിയോഫൈബർ ഇന്ത്യൻ വിപണിയിൽ ഒരു ഡിജിറ്റൽ വിപ്ലവം തന്നെയാവും സൃഷ്ടിക്കുക. ഏറെ ആകർഷകമായ ഓഫറുകളാണ് ജിയോഫൈബർ മുന്നോട്ടുവച്ചിരിക്കുന്നത്. 1499 രൂപയാണ് സെക്യൂരിറ്റി ഡേപ്പോസിറ്റ്. 399 രൂപയുടെ പ്രതിമാസ പ്ലാനാണ് ബേസിക്ക്. സെക്കൻഡിൽ 30 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും വോയിസും ഇതിൽ ലഭിക്കും. 699 രൂപയുടെ പ്ലാനിൽ, സെക്കൻഡിൽ 100 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും വോയിസും. പ്രതിമാസം 999, 1499 പ്ലാനുകളിലാണ് ഒടിടി സേവനങ്ങൾ ലഭിക്കുക. 999 രൂപയ്ക്ക് സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും വോയിസും ഒപ്പം 11 ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപക്ക് സെക്കൻഡിൽ 300 മെഗാബൈറ്റ്സ് വേഗതയിൽ ഒരു ഒടിടി സേവനം കൂടി ലഭിക്കും. ആകെ 12 ഒടിടി സേവനങ്ങൾ ഇതിൽ ഉണ്ടാവും.
പുതിയ എല്ലാ ഉപഭോക്താക്കൾക്കും ആദ്യ ഒരുമാസം സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റും 10 ഒടിടി സേവനങ്ങളും സേവനങ്ങളും സൗജന്യമായി ലഭിക്കും. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കണക്ഷൻ പിൻവലിക്കുമെന്ന് കൂടി ജിയോ പറയുന്നുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യൂട്യൂബ്, ഇറോസ് നൗ എന്നിവകളാണ് ജിയോഫൈബർ നൽകുന്ന ഒടിടി സേവനങ്ങൾ. എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയെന്ന പ്രത്യേകത കൂടി ഉണ്ട്. പ്ലാനുകളെല്ലാം ജിഎസ്ടി ഒഴിവാക്കിയ തുകയാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഈ തുകകൾക്കൊപ്പം 18 ശതമാനം ജിഎസ്ടിയും ചേർത്താവും പ്ലാൻ തുക വരുക. സെപ്തംബർ 1 മുതലാണ് പുതിയ പ്ലാനുകൾ നിലവിൽ വരുന്നത്.
അതേസമയം, ജിയോയുടെ എല്ലാ സ്ട്രീമിങ് സേവനങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന ജിയോ ടിവി പ്ലസ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഗൂഗിളുമായി ഒത്തുചേർന്ന് കുറഞ്ഞ ചെലവിൽ ഫൈവ് ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം ഒരുക്കുകയാണ് ജിയോ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ 12 ഒടിടി പ്ലാറ്റ്ഫോമുകൾ, ടിവി ചാനലുകൾ, വിവിധ ആപ്ലിക്കേഷനുകൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ജിയോ ടിവി പ്ലസിൽ ലഭ്യമാക്കുന്നുണ്ട്. ജിയോ ഗ്ലാസ് എന്ന പുതിയ ഉപകരണവും ജിയോ അവതരിപ്പിച്ചു കഴിഞ്ഞു. മിക്സഡ് റിയാലിറ്റിയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ജിയോ ഗ്ലാസ് നൽകുന്നത്. ഗൂഗിൾ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിൽ നിക്ഷേപിക്കുന്ന 75000 കോടി രൂപയിൽ, 33,737 കോടി രൂപ ഗൂഗിൾ ജിയോയിൽ നിക്ഷേപിക്കുന്നത്. ഇതോടെ ജിയോയിൽ ഗൂഗിളിൻ്റെ ഓഹരി പങ്കാളിത്തം 7.7 ശതമാനം ആവുകയാണ്. കുറഞ്ഞ ചെലവിൽ ഫോർ ജി, ഫൈവ് ജി ഫോണുകൾ പുറത്തിറക്കാനാണ് ജിയോ ഗൂഗിളുമായി കൈ കോർക്കുന്നത്. കുറഞ്ഞ ചെലവിൽ ഫൈവ് ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം രൂപം നൽകാനും ജിയോ തീരുമാനിച്ചിരിക്കുകയാണ്.