ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണയുമായി ജർമ്മനി

ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണയുമായി ജർമ്മനി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാദഫുലും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യ–ജർമ്മനി വ്യാപാര ബന്ധം ഇരട്ടിയാക്കും. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജർമ്മൻ കമ്പനികൾക്ക് പ്രത്യേക പരിഗണന നൽകും. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജർമ്മനി ഹ്രസ്വ വീസ നൽകും. ലോകം സാമ്പത്തിക അനിശ്ചിതാവസ്ഥ നേരിടുന്ന സാഹചര്യത്തിൽ സഹകരണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം.
ഇന്ത്യയ്ക്ക് ആഗോളതലത്തിൽ തന്ത്രപ്രധാന പങ്ക് ഉണ്ട്. ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കണം. ഇപ്പോൾ 60,000 ഇന്ത്യൻ വിദ്യാർത്ഥികൾ ജർമ്മനിയിൽ പഠിക്കുന്നുണ്ട്. വൈദഗ്ധ്യമുള്ളവരെ രാജ്യത്തിന് ആവശ്യമാണ്. ഇന്ത്യയിലെ 1,000 സ്കൂളുകളിൽ ജർമ്മൻ ഭാഷ പഠന സൗകര്യം ഒരുക്കും. യുക്രെയിൻ സംഘർഷം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും, റഷ്യയുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം ഇതിനായി ഉപയോഗിക്കണമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി വാദഫുലിൻ അഭിപ്രായപ്പെട്ടു.
ഇന്ത്യ– ചൈന ബന്ധം മെച്ചപ്പെടുന്നതിൽ ജർമ്മനിക്ക് എതിർപ്പില്ല. ജയശങ്കർ കൂടാതെ ചൂണ്ടിക്കാട്ടിയത്, ലോകം നേരിടുന്ന മാറ്റങ്ങൾ ഇന്ത്യയുടെ വിദേശകാര്യ നയത്തെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്നതാണ്.
Tag: Germany fully supports India’s stance against terrorism