ആഡംബര കാറിൽ കറക്കം. ഇഷ്ട്ടം വിലകൂടിയ സിഗററ്റുകളും,മദ്യവും. ഫ്രൈഡ് റൈസും ബിരിയാണിയും മാത്രം ഇഷ്ട്ട ഭക്ഷണം.

സുഖ സുഭിക്ഷമായ ആഡംബര ജീവിതം, ആഡംബര കാറിൽ കറക്കം. ഇഷ്ട്ടം വിലകൂടിയ സിഗററ്റുകളും,മദ്യവും. ഫ്രൈഡ് റൈസും ബിരിയാണിയും മാത്രം ഇഷ്ട്ട ഭക്ഷണം. വാഹന പരിശോധനക്കിടെ പോലീസ് കണ്ണനല്ലൂരിൽ പിടികൂടിയ യൂത്ത് മോഷണസംഘത്തെ പറ്റിയുള്ള വിവരങ്ങൾ അറിഞ്ഞപ്പോൾ പോലീസ് മൂക്കത്ത് വിരൽ വെച്ചുപോയി. രാജകീയ ജീവിതത്തിനു ചെക്കന്മാരുടെ സംഘം കണ്ടെത്തിയത് സംസ്ഥാന തല ബാറ്ററി മോഷണം.
ആഡംബര കാറിൽ കറങ്ങി നടന്നു ഒട്ടേറെ മോഷണം നടത്തിയ യുവാക്കളെ കണ്ണനല്ലൂർ പോലീസ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുന്നത്. കണ്ണനല്ലൂർ പോലീസ് വാഹന പരിശോധന നടത്തി വരവേ ആഡംബര കാറിൽ കറങ്ങി നടന്നു മോഷണം നടത്തുന്ന നാലു യുവാക്കളാണ് പോലീസിൻറെ പിടിയിലാവുന്നത്. ഇട്ടിവ കുട്ടിയായം മൂട്ടിൽ മേലത്തിൽ മുനീർ (19) മഞ്ചപ്പാറ ഷഹന മൻസിലിൽ ഷംനാദ് (21 ) ചടയമംഗലം ഇട്ടിവ ഷിയാന മൻസിലിൽ ഷിനാസ് (19) ഇട്ടിവ ചെറുതേൻ കുഴിയിൽ താൻസെര് (21) എന്നിവരാണ് അറസ്റ്റിലാവുന്നത്.
കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുണ്ടമണ്ണിൽ കണ്ണനല്ലൂർ എസ് എച്ച് ഒ യു പി വിപിൻ കുമാറിൻറെ നേതൃതത്തിൽ പോലീസ് സംഘം വാഹനങ്ങൾ പരിശോധന നടത്തി വരവേ ഇവർ സഞ്ചരിച്ച കാറിൽ വ്യത്യസ്ത വിധത്തിലുള്ള ടൂളുകളും മറ്റും കണ്ടെത്തുകയായിരുന്നു. തുടർന്നു കാർ തുറന്നു പരിശോധിച്ചപ്പോൾ കാറിൻറെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന മൂന്നു മോഷ്ടിക്കപ്പെട്ട ബാറ്ററികൾ കണ്ടെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തതിൽ കാർ വാടക്കയക്കെടുത്ത് വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചു ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിച്ചു വില്പ്പന നടത്തുന്നത് സ്ഥിരം പതിവാണെന്നും കണ്ടെത്തി.
കാറിലുണ്ടായിരുന്ന ബാറ്ററികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിൽ നിന്നും മോഷ്ടിക്കപ്പെട്ടവയായിരുന്നു.സ്വന്തം വീടുകളുടെ സമീപത്ത് നിന്നും ആഡംബര വാഹനങ്ങൾ വാടകയ്ക്കെടൂത്ത് ആണ് ഇവർ കൃത്യം നടത്തിവന്നിരുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ സഞ്ചരിച്ച് രാത്രികാലങ്ങളിൽ റോഡ് അരികുകളിലും മറ്റും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ മോഷ്ട്ടിക്കുകയാണ് ഇവരുടെ പതിവ്. മോഷണം നടത്തിയ ബാറ്ററികൾ വിറ്റുകിട്ടുന്ന പണം വാഹനത്തിൻറെ വാടകക്കും ആഡംബര ജീവിതത്തിനുമാണ് പ്രതികൾ ഉപയോഗിച്ച് വന്നിരുന്നത്.
കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണനല്ലൂർ എസ് എച്ച് ഒ യു പി വിപിൻ കുമാറിൻറെ നേതൃതത്തിൽ എസ് ഐ രഞ്ജിത്, രാജേന്ദ്രൻ പിള്ള, സുന്ദരേശൻ, പ്രോബോ ഷണറി എസ് ഐ ശിവ പ്രസാദ്, എ എസ് അയില നിസാമുദീൻ, സിപിഒ മണികണ്ഠൻ, സന്തോഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടുന്നത്.