പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത്തിൽ മരിച്ചു

കാസർഗോഡ് കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുമായി പോകുകയായിരുന്ന കാർ മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20) മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടത്. അമ്മ വനജയും സഹോദരന്‍ മഹേഷും ചേർന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ പടിമരുതില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നു പേരെയും നാട്ടുകാർ കാസര്‍കോട് ചെർക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട്ടെ നുള്ളിപ്പാടിയിൽ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു മഹിമ. തൂങ്ങിയതാണോ കാർ അപകടമാണോ മഹിമയുടെ മരണകാരണം എന്ന് വ്യക്തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വനജയും മഹേഷും ആശുപത്രിയിൽ ചികിത്സയിലാണ്.
Tag: Girl hanged herself in bedroom; died in car accident while being taken to hospital