Latest NewsNationalNews

മറ്റൊരാളുമായുള്ള ചങ്ങാത്തം നിര്‍ത്താന്‍ കൂട്ടുകാരിയോട് പറഞ്ഞു, പിന്നാലെ അരുംകൊല

ഹൈദരാബാദ്​: സഹപാഠിയുമായുള്ള സൗഹൃദം നിര്‍ത്താനുള്ള ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന്​ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ യുവാവ്​ കോളജ്​ വിദ്യാര്‍ഥിനിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി.

നരസരപേട്ടിലെ കൃഷ്​ണവേണി പ്രൈവറ്റ്​ ഡിഗ്രി കോളജിലെ വിദ്യാര്‍ഥിനിയായ അനുഷയാണ്​ മരിച്ചത്​. അതേ കോളജില്‍ തന്നെ പഠിക്കുന്ന വിഷ്​ണുവര്‍ധന്‍ റെഡ്ഡിയാണ്​ കേസിലെ പ്രതി.

മറ്റൊരു സഹപാഠിയുമായി അനുഷ തുടര്‍ന്ന്​ വന്ന സൗഹൃദം വിഷ്​ണുവര്‍ധന്​ ഇഷ്​ടമല്ലായിരുന്നു. ഇക്കാര്യം സംസാരിക്കുന്നതിനിടെ വഴക്കുണ്ടാവുകയും അനുഷയെ വിഷ്​ണുവര്‍ധന്‍ കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

കൊലപാതക ശേഷം മൃതദേഹം പാലപാടക്ക്​ സമീപത്തുള്ള കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതി നരസരപേട്ട്​ പൊലീസില്‍ കീഴടങ്ങി. കേസ്​ രജിസ്​റ്റര്‍ ചെയ്​ത പൊലീസ്​ അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ വിദ്യാര്‍ഥികളും ബന്ധുക്കളും പ്രതിഷേധം സംഘടിപ്പിച്ചു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്​ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി വൈ.എസ്​. ജഗന്‍മോഹന്‍ റെഡ്ഡി പ്രതിക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കുമെന്ന്​ ഉറപ്പ്​ നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button