മന്ത്രി ഭാര്യയുടെ സന്ദർശനം വിവാദമായി, ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു.

തൃശൂർ / പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന സമയത്ത് ഗുരുവായൂർ ഏകാദശി ദിവസം ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രന്റെ പത്‌നി സുലേഖയും മരുമകളും ക്ഷേത്രത്തിന്റെ നാലമ്പലത്തിനുളളിൽ പ്രവേശിച്ച സംഭവം വിവാദമായതിനു പിറകെ ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചു.
ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രന്റെ പത്‌നി സുലേഖയും മരുമകളും ക്ഷേത്രത്തിന്റെ നാലമ്പലത്തിനുളളിൽ ചട്ടങ്ങൾ ലംഘിച്ചു കയറിയ സംഭവത്തെ പറ്റി പൊലീസിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. ബിജെപി നേതാവ് എ നാഗേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി യെ തുടർന്നാണ് ഇക്കാര്യത്തിൽ കോഡാറ്റ്ഹിയുടെ ഇടപെടാം ഉണ്ടായത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് പൊലീസിനോട് കോടതി ആരാഞ്ഞിരുന്നു. പൊതുജ നങ്ങൾക്ക് പ്രവേശനമില്ലാത്ത സമയത്ത് മന്ത്രി പത്‌നിയും ഒപ്പം ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസിന്റെ ഭാര്യയുമു ണ്ടായിരുന്നുവെന്ന് നാഗേഷ് ആരോപിച്ചിരുന്നതാണ്.
ഞായറാഴ്‍ച്ച മുതൽ ക്ഷേത്രത്തിൽ 2000 പേരെ മാത്രമേ പ്രവേശി പ്പിക്കുകയുളളൂവെന്നും നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശന മില്ലെന്നും ദേവസ്വം അധികൃതർ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. ഇതിൽ വിവാഹത്തിനും, തുലാഭാരത്തിനും, ശ്രീകോവിൽ നെയ്‌വിളക്ക് പ്രകാരമുളള പ്രത്യേക ദർശനവും പ്രദേശത്തു ളളവർക്കും നാലമ്പല ദർശനം ഒഴികെയുളള എല്ലാ സൗകര്യവും ഇനിയും തുടരുമെന്നും പറയുന്നുണ്ട്. നേരത്തെ നവംബർ 30നാണ് നാലമ്പലത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ ദേശാസ്വം തീരുമാനിച്ചത്. പ്രതിദിനം 4000 പേരെ പ്രവേശിപ്പിക്കാനും 100 കല്യാണങ്ങൾക്കുമാണ് ഒടുവിൽ അനുമതി നൽകിയിരുന്നത്. മന്ത്രി ഭാര്യയുടെ സന്ദർശനം വിവാദമായതോടെ,നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ഉണ്ടായി രിക്കുന്നത്. കൊവിഡ് വ്യാപനം മൂലമാണ് നിലവിൽ നിയന്ത്രണം കൊണ്ടുവരുന്നതെനാണ് ഇതിന് ക്ഷേത്ര ഭരണസമിതി നൽകിയി രിക്കുന്ന വിശദീകരണം.