ആഗോള അയ്യപ്പ സംഗമം; വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണം പിന്‍വലിച്ചു
ആഗോള അയ്യപ്പ സംഗമത്തോടനുബന്ധിച്ച് ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പിന്‍വലിച്ചു. ട്വന്റിഫോർ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ബോർഡ് സ്ലോട്ടുകൾ വീണ്ടും തുറന്നത്. സംഗമം നടക്കുന്ന ദിവസങ്ങളിലേക്കുള്ള വെർച്ച്വൽ ക്യൂ സ്ലോട്ടുകൾ ഇന്നലെ ബ്ലോക്ക് ചെയ്തിരുന്നു.
19, 20 തീയതികളിലായിരുന്നു നിയന്ത്രണം. ഈ ദിവസങ്ങളിൽ പതിനായിരത്തിൽ താഴെ ഭക്താക്കൾക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ സാധാരണയായി മാസപൂജയ്ക്കായി 16 മുതൽ 21 വരെ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ അമ്പതിനായിരത്തോളം ഭക്താക്കൾക്കാണ് വെർച്ച്വൽ ക്യൂ സ്ലോട്ടുകൾ അനുവദിക്കാറുള്ളത്. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ദർശനം സൗകര്യമാക്കാനായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
പക്ഷേ, സാധാരണ ഭക്തർക്ക് സംഗമത്തിന്റെ പേരിൽ ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി മുൻകൂട്ടി കർശന നിർദേശം നൽകിയിരുന്നു. അതിനെ മറികടന്നാണ് ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും പിന്നീട് വിമർശനങ്ങളെ തുടര്‍ന്ന് ഇളവ് അനുവദിച്ചതുമാണ്.
Tag: Global Ayyappa Sangam; Strict restrictions on virtual queue slots lifted