ആഗോള കൊവിഡ് കേസുകൾ അഞ്ചു കോടി കവിഞ്ഞു, അമേരിക്കയിൽ നിത്യവും 1000 ത്തിലേറെ മരണം.

ബോസ്റ്റൺ / ലോകത്ത് കൊവിഡ് കേസുകൾ അഞ്ചുകോടി എന്ന നാഴികക്കല്ല് കവിഞ്ഞു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം ലോകത്ത് അഞ്ചു കോടി കവിഞ്ഞിരിക്കുകയാണ്. ജോൺസ് ഹോപ്കിൻസ് സർവകലാശാല ഞായറാഴ്ച പുറത്ത് വിട്ട കണക്കുപ്രകാരം ലോകത്ത് 50.2 ദശലക്ഷം വൈറസ് ബാധിതരാണ് ഉണ്ടായിരിക്കുന്നത്. 12 ലക്ഷത്തിലേറെ പേരുടെ ജീവൻ ഇതുവരെ കൊവിഡ് കവർന്നു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് അഞ്ചിൽ ഒന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടി രിക്കുന്നത് അമേരിക്കയിൽ ആണ്. വേൾഡോമീറ്ററിന്‍റെ കണക്കിൽ യുഎസിലെ കേസുകൾ ഒരു കോടി കവിഞ്ഞിരിക്കുന്നു എന്നാണു പറഞ്ഞിട്ടുള്ളത്. 2.4 ലക്ഷത്തിലേറെ പേർ അമേരിക്കയിൽ ഇതിനകം മരണപെട്ടു. യുഎസിൽ വൈറസ് ബാധ വീണ്ടും ശക്തമാ യിരിക്കുന്ന് എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ദിവസം ഒരു ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്ന സ്ഥിതിവി ശേഷമാണ് അമേരിക്കയിൽ ഉള്ളത്. ശനിയാഴ്ച 1.26 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട അമേരിക്കയിൽ ദിവസം ആയിരത്തി ലേറെ പേരെ വീതം മരണം കവരുകയാണ്.