Kerala NewsLatest News
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 2.545 കിലോ സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 2.545 കിലോ സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടികൂടിയത്. തിരുനാവായ, തിരൂര്‍ സ്വദേശികളാണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയവരില്‍ നിന്നാണ് 1.22 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടിയത്.
ശരീരത്തിനുള്ളിലും പാന്റില്‍ രഹസ്യ അറ ഉണ്ടാക്കിയുമാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്്. പിടിയിലായ തിരുനാവായ സ്വദേശിയില്‍ നിന്ന് 1.48 കിലോ സ്വര്‍ണമാണ് പിടികൂടിയത്.