Editor's ChoiceKerala NewsLatest NewsLocal NewsNews
കൊച്ചി വിമാനത്താവളത്തിൽ രണ്ടേകാൽ കോടി രൂപയുടെ സ്വർണവേട്ട.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻസ്വർണ വേട്ട. ഫ്ളൈ ദുബായി വിമാനത്തിൽ എത്തിയ നാല് പേരിൽ നിന്നായി രണ്ടേകാൽ കോടി രൂപ യുടെ സ്വർണ്ണമാണ് ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജിൻസ് പിടികൂടിയത്. ഇവരിൽ നിന്ന് 4095ഗ്രാം സ്വർണമാണ് ഡി ആർ ഐ പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജൻസ, ഷംസുദ്ദീൻ, തമിഴ്‌നാട് തിരുനൽവേലി സ്വദേശി കമൽ മുഹയുദ്ദീൻ എന്നിവരാണ് ഡി ആർ ഐ യുടെ പിടിയിലായവർ. സ്വർണം കടത്തുന്നത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡിആർഐ എത്തി ഇവരെ പിടികൂടുകയായിരുന്നു.