CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ബംഗളുരുവിൽ നിന്ന് മയക്ക് മരുന്ന് പാഴ്സലുകൾ കേരളത്തിലേക്ക് പറക്കുന്നു.

കോട്ടയം/ ബംഗളുരുവിൽ നിന്ന് വ്യാപകമായ തോതിൽ കേരളത്തിലേക്ക് വീര്യം കൂടിയ ലഹരിമരുന്നായ എംഡിഎംഎ
ഉൾപ്പടെയുള്ള മയക്ക്മരുന്നുകൾ പാർസൽ, കൊറിയർ സർവീസുകൾ വഴി കള്ളക്കടത്ത് നടത്തുന്നതായി എക്‌സൈസ് ഇന്റലിജൻസ്. എക്‌സൈസിന് ഇത് സംബന്ധിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എംഡിഎംഎയുടെ വൻ ശേഖരവുമായി ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണിയെ കോട്ടയത്ത് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്ക് മരുന്ന് സംഘത്തിലെ കണ്ണിയായ മുഹമ്മദ് അൽത്താഫ് (21) ആണ് എക്‌സൈസ് ഇന്റലിജൻസ് സംഘം കോട്ടയത്ത് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പാഴ്‌സലിൽ എത്തിയ 20 ഗ്രാം എംഡിഎംഎ അടക്കം മുള്ള മയക്ക് മരുന്നുകൾ കസ്റ്റഡിയിയൽ എടുത്തിട്ടുണ്ട്. കേരളത്തിന് പുറത്ത് നിന്നും പാഴ്‌സൽ വഴി ലഹരി മരുന്നുകൾ കോട്ടയം, ചങ്ങനാശേരി, തിരുവല്ല,തൊടുപുഴ ഭാഗങ്ങളിൽ എത്തിക്കുകയും അവ പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിലേക്ക് വിതരണം ചെയ്തു വന്ന മുഹമ്മദ് അൽത്താഫിന്റെ നേതൃത്വത്തിനുള്ള സംഘത്തിന് അന്തർ സംസ്ഥാന മയക്ക് മരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജൻസ് പറയുന്നത്.

സംസ്ഥാനത്തെ പാഴ്‌സൽ സർവ്വീസുകൾ വഴി മയക്ക് മരുന്ന് കടത്ത് നടക്കുന്നതായി കോട്ടയം എക്‌സൈസ് കമ്മിഷണർക്ക നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്നു ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പരിശോധന നടത്താൻ എക്‌സൈസ് സംഘത്തിനു നിർദേശം നൽക്കുകയായിരുന്നു. നഗരത്തിലെ പാഴ്‌സൽ സർവ്വീസുകളിൽ ഡെപ്യൂട്ടി കമ്മിഷണർ സുൽഫിക്കറിന്റെ നേതൃത്വത്തിൽ എക്‌സൈസ് സംഘം രഹസ്യാന്വേഷണം നടത്തിയത്തിൽ നിന്ന് ബംഗളുരുവിൽ നിന്ന് വരുന്നു ചില പാഴ്സലുകളിൽ സംശയം ഉണ്ടാവുകയായിരുന്നു. ഇടുക്കിയിലെ വിവാദമായ നിശാപാർട്ടിക്ക് ശേഷം എക്‌സൈസ് ഇന്റലിജൻസ് സംഘം സംശയിച്ചിരുന്ന ചിലർക്ക് പാഴ്സലുകൾ വരുന്നതും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുഹമ്മദ് അൽത്താഫിന് പാഴ്‌സൽ എത്തുന്നത്. പാഴ്‌സലിൽ മയക്ക് മരുന്ന് ആരെന്ന കൃത്യമായ സൂചനയും എക്‌സൈസ് ഇന്റലിജൻസിനു ലഭിച്ചിരുന്നു.

മൂന്നു ദിവസത്തോളം ഇതേ പാഴ്സലിന്റെ നീക്കം നിരീക്ഷിച്ച എക്‌സൈസ് ഇന്റലിജൻസ് പാർസൽ അടക്കം മുഹമ്മദ് അൽത്താഫിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ എന്ന മയക്ക് മരുന്നാണ് അൽത്താഫിനു പാഴ്‌സലിൽ എത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ മുഹമ്മദ് അൽത്താഫിന്റെ കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങൾ എക്‌സൈസിനു ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ കേന്ദ്രമായ വൻ മയക്ക് മരുന്ന് ശ്രംഖലയുടെ കേരളത്തിലെ പ്രധാന കാണികളിൽ ഒരാൾ മാത്രമാണ് അൽത്താഫ് എന്നാണു എക്‌സൈസ് സംശയിക്കുന്നത്. പാർട്ടി ഡ്രഗ്, പെർഫ്യൂം, പൗഡർ എന്നിങ്ങനെയുള്ള ഓമനപ്പേരിലാണ് എം.ഡി.എം.എയെ വിളിക്കുന്നത്. കോട്ടയം ജില്ലയിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്. പത്തു ഗ്രാമിന് മുകളിൽ എം.ഡി.എ വിൽപ്പനയ്ക്കുള്ള അളവിലാണ് കണക്കാക്കുന്നത്. ഉദ്ദേശം ഇരുപത് ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്.

കോട്ടയം എക്‌സൈസ് ഇൻറലിജൻസ് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാറിന്റെയും കോട്ടയം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജികുമാറിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും നടക്കുന്നത്. തഹസിൽദാർ രാജേന്ദ്രബാബുവാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്മാരായ ടോംസി, ജി.കിഷോർ, പ്രിവന്റീവ് ഓഫീസർ അരുൺ സി.ദാസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ലാലു തങ്കച്ചൻ, ഉണ്ണികൃഷ്ണൻ, ശ്യാംകുമാർ, അമൽ എന്നിവർ മയക്ക് മരുന്ന് വേട്ടക്ക് സഹായിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button