BusinesskeralaKerala NewsLatest News

സ്വർണവില സർവകാല റെക്കോർഡിൽ; ഗ്രാമിന് ₹9,985രൂപ

സ്വർണവില ഇന്ന് സർവകാല റെക്കോർഡിലെത്തി. ഉച്ചയ്ക്ക് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച്, ഗ്രാമിന് ₹9,985യും പവന് ₹79,880യുമായി. രാവിലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നെങ്കിലും ഉച്ചയോടെ വില കുതിച്ചുയർന്നു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇനി ഗ്രാമിന് 15 രൂപ കൂടി കൂടിയാൽ സ്വർണവില ₹10,000യും പവന് ₹80,000യും തൊടും.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്വർണവിലയിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 സെപ്റ്റംബർ 8-ന് പവന് ₹37,320 ആയിരുന്നു. ഇപ്പോൾ അത് ₹79,880 ആയി — 36 മാസത്തിനിടെ ഇരട്ടിയിലേറെയായി, ഏകദേശം ₹42,560 രൂപ വർധിച്ച്.

രണ്ടുമാസത്തിനിടെ മാത്രം പവന് ₹7,880 രൂപയാണ് കൂടി. ജൂലൈ 9-ന് പവൻ വില ₹72,000 ആയിരുന്നു — ആ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗസ്റ്റിൽ ഏറ്റവും കുറഞ്ഞത് ₹73,200 ആയിരുന്നു (ആഗസ്റ്റ് 1). സെപ്റ്റംബർ 1-ന് വില ₹77,640 ആയി. തുടർന്ന് തുടർച്ചയായി കയറി ₹79,560 വരെ എത്തിയ ശേഷമാണ് ഇന്നത്തെ റെക്കോർഡ്.

ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ

  • 22 കാരറ്റ് സ്വർണം: ഗ്രാം ₹9,985 | പവന് ₹79,880
  • 18 കാരറ്റ് സ്വർണം: ഗ്രാം ₹8,200
  • 14 കാരറ്റ് സ്വർണം: ഗ്രാം ₹6,355
  • 9 കാരറ്റ് സ്വർണം: ഗ്രാം ₹4,100
  • വെള്ളി: ഗ്രാം ₹133 (മാറ്റമില്ല)

അന്താരാഷ്ട്ര വിപണി

  • സ്വർണം (ട്രോയ് ഔൺസ്): $3,612.9
  • രൂപ-ഡോളർ വിനിമയ നിരക്ക്: ₹88.07
  • 24 കാരറ്റ് സ്വർണക്കട്ടി (1 കിലോ): ₹1.05 കോടി

സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്, ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറുകയാണെന്നാണ്. ദീപാവലിയോടെ ഗ്രാമിന് ₹10,000ൽ എത്തുമെന്നിരുന്ന പ്രവചനം, നിലവിലെ സാഹചര്യത്തിൽ ₹12,000 വരെ ഉയരാനിടയുണ്ടെന്ന് സൂചനകൾ. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് $3,800 വരെ ഉയരുമെന്നാണ് വിലയിരുത്തൽ.

Tag: Gold price hits all-time record; ₹9,985 per gram

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button