CrimeKerala NewsLatest NewsUncategorized
98 വയസുകാരിയായ വയോധികയെ മർദ്ദിച്ച സംഭവത്തിൽ ചെറുമകൻ പിടിയിൽ
പത്തനംതിട്ട: 98 വയസുകാരിയായ വയോധികയെ മർദ്ദിച്ച സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ചെറുമകൻ പിടിയിൽ. അടൂർ ഏനാത്താണ് 98കാരിയായ ശോശാമ്മയെ പേരക്കുട്ടിയായ കൈതപ്പറമ്പ് പുത്തൻവീട്ടിൽ എബിൻ മാത്യു (31) ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്ന വീഡിയോയിൽ ബന്ധുക്കൾ അടിക്കരുതെന്ന് പറഞ്ഞിട്ടും ഇയാൾ മർദ്ദനം തുടരുകയായിരുന്നുവെന്ന് കാണാം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ ബന്ധുക്കൾ അടൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ അടൂർ ഡിവൈഎസ്‌പിയിൽ നിന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി. എബിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തിട്ടുമുണ്ട്. സ്ഥിരം മദ്യപാനിയായ എബിൻ മദ്യലഹരിയിലാണ് മുത്തശ്ശിയെ മർദ്ദിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്.