സ്വർണവിലയിൽ വീണ്ടും ഇടിവ്; സ്വർണവില 93,000 ത്തിന് താഴെയെത്തി
ഇന്നലെ ഉച്ചയ്ക്ക് ശേഷം 1600 രൂപ പവന് കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെയും ഇന്നുമായി പവന് കുറഞ്ഞത് 5,040 രൂപയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 93,000 ത്തിന് താഴെയെത്തി. രാവിലെ സ്വർണവില 2480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 92,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.
ഇന്നലെ ഉച്ചയ്ക്ക് ശേഷം 1600 രൂപ പവന് കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെയും ഇന്നുമായി പവന് കുറഞ്ഞത് 5,040 രൂപയാണ്. ഇന്നലെ രാവിലെ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഇന്നത്തെ വില വിവരങ്ങൾ
ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11540 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9490 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7400 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4780 രൂപയാണ്. വെള്ളിയുടെ വില രാവിലെ കുറഞ്ഞിരിന്നു. 5 രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 175 രൂപയായി.
tag: Gold prices drop again; gold falls below 93,000