BusinesskeralaKerala News
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ തോതിൽ കുറവ് രേഖപ്പെടുത്തി. പവൻ 80 രൂപ കുറഞ്ഞതോടെ പുതിയ വില 73,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് ഒരു ഗ്രാമിന്റെ വില 9,150 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില 72,160 രൂപയായിരുന്നു. തുടർന്ന് 9-ാം തീയതി 72,000 രൂപയായി താഴ്ന്ന് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പിന്നീട് വില ഉയർന്ന് റെക്കോർഡ് നിലവാരത്തിലെത്തിയെങ്കിലും ഇപ്പോൾ വീണ്ടും കുറയാൻ തുടങ്ങി.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയിൽ വർഷംതോറും ടൺ കണക്കിന് സ്വർണം ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാൽ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങളും ആഭ്യന്തര സ്വർണവിലയിൽ നേരിട്ട് പ്രതിഫലിക്കുന്നു.
Tag: Gold prices drop in the state