സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 440 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് കൂടി കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞതോടെ ഇന്നത്തെ വില 73,440 രൂപ ആയി. ഗ്രാമിന് 55 രൂപ ഇടിവ് രേഖപ്പെടുത്തി, ഇപ്പോൾ ഒരു ഗ്രാം സ്വർണം 9,180 രൂപ നിരക്കിലാണ് വ്യാപാരം.
റെക്കോഡ് ഉയരത്തിൽ നിന്ന് കഴിഞ്ഞ 12 ദിവസത്തിനിടെ 2,320 രൂപയാണ് സ്വർണവില താഴ്ന്നത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് ഉയരം. അതിനുശേഷമാണ് തുടർച്ചയായ ഇടിവ് ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. വർഷം തോറും ടൺ കണക്കിന് സ്വർണം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ, ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങളും ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കാറുണ്ട്.
എന്നിരുന്നാലും, രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാലും ഇന്ത്യയിൽ വില കുറയണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയാണ് ആഭ്യന്തര വിപണിയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന ഘടകങ്ങൾ.
Tag: Gold prices fall again in the state; Pawan drops by Rs 440