സ്വർണ വിലയിൽ വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 9,370 രൂപയിലും പവന്‍ വില 74,960 രൂപയിലുമെത്തി. ഈ മാസം വെറും അഞ്ച് ദിവസത്തിനുള്ളില്‍ പവന് 1,760 രൂപയാണ് വര്‍ധിച്ചത്. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7,690 രൂപയിലെത്തി. രണ്ടു ദിവസമായി അനക്കമില്ലാതിരുന്ന വെള്ളി വിലയും മുന്നോട്ടാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 122 രൂപയിലെത്തി. രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 3,385 ഡോളര്‍ വരെ എത്തിയിരുന്നു. ഇന്ന് 3,373 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഈ വര്‍ഷം രണ്ടു തവണ കുറച്ചേക്കുമെന്ന പ്രതീക്ഷകളാണ് വില ഉയര്‍ത്തിയത്. ഇതിനൊപ്പം ഇന്ത്യയില്‍ രൂപയുടെ നിരക്ക് കുറഞ്ഞതും സ്വര്‍ണ വിലയെ ബാധിച്ചു. ഇന്ന് ഒരു പവന് 74,960 രൂപയാണെങ്കിലും പണിക്കൂലി കണക്കാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 81,122 രൂപ വരും