BusinessindiakeralaKerala NewsLatest NewsNationalNews
സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധനവ്; പവന് 680 രൂപ കൂടി 77,640 രൂപയായി
സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധനവ്. പവന് 680 രൂപ കൂടി 77,640 രൂപയായി. കഴിഞ്ഞ ദിവസം വില 76,960 രൂപയായിരുന്നു. ഗ്രാമിന്റെ വില 9,620 രൂപയിൽ നിന്ന് 9,705 രൂപയായി വർധിച്ചു. ദേശീയ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാമിന്റെ വില 1,05,937 രൂപയിലെത്തി. വെള്ളിയുടെ വിലയും കിലോഗ്രാമിന് 1,24,214 രൂപയായി.
ആഗോള വിപണിയിലെ ഉയർന്ന ആവശ്യം, ഡോളറിന്റെ ദുര്‍ബല നില, സെപ്റ്റംബറിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, കൂടാതെ ട്രംപിന്റെ താരിഫ് നയം ആഗോള സാമ്പത്തിക വളർച്ചയെ ബാധിച്ചേക്കുമെന്ന ആശങ്ക എന്നിവയാണ് സ്വർണവില ഉയരാൻ പ്രധാന കാരണം.
Tag: Gold prices hit another record high; Pawan increases by Rs 680 to Rs 77,640