റെക്കോഡ് കുറിച്ചുകൊണ്ട് സംസ്ഥാനത്ത് സ്വർണ്ണവില കൂടി, ഒരു പവന് 39,720 രൂപയിലെത്തി.

റെക്കോഡ് കുറിച്ചുകൊണ്ട് സംസ്ഥാനത്ത് സ്വര്‍ണ വില എട്ടാം ദിവസവും കൂടി. വ്യാഴാഴ്ച പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന്റെ വില 45 രൂപ കൂടി 4,965 രൂപയിലെത്തി. 280 രൂപകൂടി വില വര്‍ധിച്ചാല്‍ ഒരു പവന്റെ വില 40,000 രൂപയിലെത്തുകയാണ്. ഇപ്പോഴുള്ള വിലയിൽ ഒരു പവൻ വാങ്ങണമെങ്കിൽ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 43,500 രൂപയോളം കൊടുക്കേണ്ടി വരും.
കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് സ്വർണ്ണ വില വര്‍ധന തുടരുന്നത്. 13 ദിവസം കൊണ്ട് പവന് 3400 രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. ജൂലൈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഇടക്കത് 35800 രൂപയിലേക്ക് താഴ്ന്നു.മൂന്നാഴ്ചക്കിടെ 4000 രൂപയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ എത്തുന്നതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണമെന്നാണ് സാമ്പത്തിക കാര്യ വിദഗ്ധർ പറയുന്നത്.