BusinessKerala NewsLatest NewsUncategorized
കേരളത്തിലെ സ്വർണ വിലയിൽ വർധന: പവന് 120 രൂപ ഉയർന്നു

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വർധന. ഗ്രാമിന് 15 രൂപയാണ് കൂടിയത്. പവന് 120 രൂപയും ഉയർന്നു. ഗ്രാമിന് 4,355 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 34,840 രൂപയും.
ഏപ്രിൽ 10 ന്, ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് കുറഞ്ഞു. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,737 ഡോളറാണ് നിരക്ക്.