സ്വപ്ന ആദ്യം താമസിച്ചിരുന്ന പി ടി പി നഗറിലും കില്ലാഡി, സ്വര്‍ണ്ണക്കടത്തുകാരും എം ശിവശങ്കറും നിത്യസന്ദര്‍ശകര്‍,ശിവശങ്കർ വന്നിരുന്നത് സ്റ്റേറ്റ് കാറിൽ.

സ്വപ്ന ആദ്യം താമസിച്ചിരുന്ന പി ടി പി നഗറിലും അവർ കില്ലാഡിയായിരുന്നു എന്നാണ് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. സ്വപ്‌ന സുരേഷ് മുൻപ് താമസിച്ചിരുന്ന വീട്ടില്‍ സ്വര്‍ണ്ണക്കടത്തുകാരും എം ശിവശങ്കറും അടക്കമുള്ളവര്‍ നിത്യസന്ദര്‍ശകര്‍ ആയിരുന്നു. നേരത്തെ താമസിച്ച വീട്ടില്‍നിന്നും എന്‍.ഐ.എ.യ്ക്ക് സുപ്രധാന തെളിവുകള്‍ ആണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം സ്വപ്നയുമായി എന്‍.ഐ.എ. സംഘം നടത്തിയ തെളിവെടുപ്പില്‍ സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന സംബന്ധിച്ച തെളിവുകളടക്കം ലഭിച്ചെന്നാണ് വിവരം.
അതേസമയം, ഈ വീട്ടില്‍നിന്ന് താമസം മാറുന്നതിന് മുൻപ് സ്വപ്ന ചില തെളിവുകള്‍ നശിപ്പിച്ചതായും ഉദ്യോഗന്നു. ഈ കാലയളവിൽ ഇവര്‍ക്കെതിരേ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നതായി അയല്‍ക്കാര്‍ പറയുന്നുണ്ട്. 22 മാസമാണ് സ്വപ്നയും കുടുംബവും അവിടെ താമസിക്കുന്നത്. പലപ്പോഴും രാത്രി വൈകി സന്ദര്‍ശകര്‍ എത്തിയിരുന്നു. സന്ദീപും സരിത്തും മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറും സ്ഥിരമായി രാത്രിയും പകലെന്നും ഇല്ലാതെ വന്നും, പൊയിയും ഇരുന്നു.
ഭർത്താവ് ജയശങ്കര്‍ ഡെപ്യൂട്ടി കളക്ടറാണെന്നും ഐടി ജീവനക്കാരനാണെന്നുമാണ് പലരോടും സ്വപ്ന പറഞ്ഞിരുന്നത്. സ്റ്റേറ്റ് കാറിലാണ് ശിവശങ്കര്‍ ഇവിടെയും വന്നിരുന്നത്. മെയ് 30-നാണ് സ്വപ്ന വീട് മാറിപ്പോകുകയും ചെയ്തു. സ്വപ്നയുടെ വീട്ടില്‍ രാത്രി വൈകി ആഘോഷപരിപാടികള്‍ നടന്നിരുന്നു എന്നാണു സമീപവാസികള്‍ പറയുന്നത്. ഇക്കാര്യം പറഞ്ഞു പലപ്പോഴും അവരെ സമീപവാസികൾക്ക് വിലക്കേണ്ട സാഹചര്യവുമുണ്ടായിട്ടുണ്ട്.
അതിനിടെ, വീട് മാറുന്നതിന് മുൻപ് സ്വപ്നയും ഭര്‍ത്താവും ചില കടലാസുകള്‍, ഫയലുകൾ എന്നിവ കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയിട്ടുണ്ട്. തെളിവുകൾ നശിപ്പിച്ചതാണോ എന്ന സംശയവും ഇക്കാര്യത്തിൽ ഉയരുന്നുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വപ്ന സുരേഷും കൂട്ടാളികളും സ്വര്‍ണം കടത്തിയത് 23 തവണയാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ബഗേജുകള്‍ 2019 ജൂലായ് ഒന്‍പത് മുതലാണ് വന്നത്. വന്ന 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ബാഗേജ് ക്ലിയര്‍ ചെയ്തത് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസ് മൊഴിയെടുത്തിട്ടുണ്ട്. ഈ ബഗേജുകളൊക്കെ ക്ലിയര്‍ ചെയ്തത് താനാണെന്ന് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 152 കിലോ വരെ ഭാരമുള്ള ബഗേജുകള്‍ വന്നതായും കണ്ടെത്തിയിരിക്കുകയാണ്. സ്വപ്ന സുരേഷ് ഒളിവില്‍ പോകുന്നതിന് മുന്‍പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗിൽ നിന്നും കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെത്തിയതായ റിപ്പോര്‍ട്ട് ഉണ്ട്. സ്വര്‍ണം പിടികൂടിയതിന് പിന്നാലെയാണ് സ്വപ്ന ബാഗ് സുഹൃത്തിനെ ഏല്‍പ്പിക്കുന്നത്. സുഹൃത്തിനെ വിളിച്ചുവരുത്തി കസ്റ്റംസ് ബാഗ് സപ്നയെ ചോദ്യം ചെയ്യുന്നതിനിടെ വാങ്ങുകയായിരുന്നു. ഇതില്‍ നിന്നാണ് 15 ലക്ഷം കണ്ടെത്തുന്നത്.