CrimeKerala NewsLatest NewsLocal NewsNewsPolitics

സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണം,ഐ.ടി സെക്രട്ടറിയുടെ ഇടപെടൽ അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ്.

യു.എ.ഇ. കോണ്‍സുലെറ്റ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവം അതീവഗൗരതരമാണെന്നും,കേസില്‍ ഐ.ടി സെക്രട്ടറിയുടെ ഇടപെടൽ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. പല പെട്ടികളിലായി ഒളിപ്പിച്ചിരുന്ന 35 കിലോയോളം വരുന്ന സ്വര്‍ണമാണ് തിരുവനന്തപുരത്ത് പിടികൂടിയത്. ഇതിന് 15 കോടിയോളം രൂപ വിലവരും. കോണ്‍സുലേറ്റിലേക്കു വരുന്ന കാര്‍ഗോ ബാഗേജുകള്‍ കാര്‍ഗോ ഏജന്റ് വഴിയാണു പുറത്തെത്തിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കള്ളക്കടത്തില്‍ പങ്കുള്ള അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷ് സംഭവത്തില്‍ മുഖ്യ ആസൂത്രകയാണെന്നാണ് കസ്റ്റംസ് തന്നെ പറഞ്ഞിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button