Kerala NewsLatest NewsNews
സ്വർണക്കടത്ത് കേസ്, എൻഫോഴ്സ്മെന്റ് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസിലെ മുഖ്യപ്രതിയായ സ്വപ്നയ്ക്കു ജാമ്യം നൽകിയത്.സ്വർണക്കടത്തുകേസിൽ ഇഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു.സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്കെതിരെയാണ് കഴിഞ്ഞയാഴ്ച കോടതിയിൽ കുറ്റപത്രം നൽകിയത്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സ്വപ്നയ്ക്കു ജാമ്യം ലഭിച്ചിരുന്നു. എൻഐഎ കേസിൽ കസ്റ്റഡി തുടരുന്നതിനാൽ സ്വപ്നയ്ക്കു പുറത്തിറങ്ങാനാവില്ല. വ്യാഴാഴ്ചയാണ് എൻഐഎ കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.