നടിയെ അക്രമിച്ച കേസ്: കാവ്യ മാധവന്‍ വിചാരണ കോടതിയില്‍ ഹാജരായി
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഇന്ന് നടി കാവ്യ മാധവന്‍ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരായി. കേസില്‍ സാക്ഷി വിസ്താരത്തിനായാണ് നടന്‍ ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യ മാധവന്‍ കോടതിയില്‍ ഹാജരായത്.
ഇതിന് മുന്‍പ് മേയിലും കാവ്യ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ അന്ന് കോടതി വിസ്താരം നടന്നിരുന്നില്ല. കൊച്ചിയില്‍ നടി അക്രമണത്തിനിരയായത് 2017 ഫെബ്രുവരിയിലായിരുന്നു. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്.
അതേസമയം കേസിലെ വിചാരണ പോലും വേഗത്തില്‍ നടക്കുന്നില്ല. തുടര്‍ന്ന് കേസില്‍ 2021 ആഗറ്റില്‍ നടപടി പൂര്‍ത്തിയാക്കാനായി സുപ്രീംകോടതി വിചാരണ കോടതിയോട് നിര്‍ദേശിച്ചിരുന്നു. ആറ് മാസ കാലാവധിയായിരുന്നു സുപ്രീംകോടതി അനുവദിച്ചത്.
എന്നാല്‍ കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്. ഇതില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായത്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിചാരണ വേഗത്തില്‍ നടക്കുന്നില്ലെന്ന് കാണിച്ച് വിചാരണ കോടതി സുപ്രീംകോടതിയോട് ആറ് മാസ സമയം കൂടി ചോദിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് സാക്ഷി വിസ്താരത്തിനായി കാവ്യ കോടതിയില്‍ എത്തിയത്.