Kerala NewsLatest News
സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി. മത്സ്യ തൊഴിലാളികള്‍് കടലില്‍ പോകരുതെന്ന്് നിര്‍ദേശമുണ്ട്. ഓഗസ്റ്റ് 12 വരെ തെക്ക് പടിഞ്ഞാറന്‍, വടക്കന്‍ അറബിക്കടല്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാനും സാധ്യതയുണ്ടെന്നാണ് നിര്‍ദേശം.