സ്വർണ്ണക്കടത്ത് അന്വേഷണം സി ആപ്റ്റിലേക്കും, യുഎഇ കോൺസുലേറ്റിൽ നിന്ന് സ്ഥിരമായി പാഴ്‌സലുകൾ.

സംസ്ഥാന സർക്കാർ സ്ഥാപനമായ സി ആപ്റ്റ് എന്ന കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങ്ങിൽ നിന്ന്
യുഎഇ കോൺസുലേറ്റിൽ ജീവനക്കാർ നിത്യസന്ദർശകരായിരുന്നതായി വിവരം. യുഎഇ കോൺസുലേറ്റിൽ നിന്ന് സ്ഥിരമായി ഇവിടേയ്ക്കു ചില പാക്കറ്റുകൾ വന്നിരുന്നതായി അന്വേഷണത്തിൽ കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. സി ആപ്റ്റിലെ ഉദ്യോഗസ്ഥരോട് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സ്വർണ്ണ കള്ളക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം നോട്ടിസ് നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. വ്യാഴാഴ്ചയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സി ആപ്റ്റിലെത്തി നോട്ടിസ് നൽകിയത്.
യുഎഇ കോൺസുലേറ്റിലെ ചിലർ ഇവിടെ നിത്യസന്ദർശകരായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി ഉണ്ടായിരിക്കുന്നത്. കോൺസുലേറ്റിൽനിന്ന് സ്ഥിരമായി ഇവിടേയ്ക്കു പാക്കറ്റുകൾ വന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. കോൺസുലേറ്റിലെ കാറുകളും സ്ഥിരമായി ഈ ഓഫിസിലെത്താറുണ്ടായിരുന്നു. എന്തു സാഹചര്യത്തിലാണ് പാക്കറ്റുകൾ സർക്കാർ ഓഫിസിലെത്തിയതെന്ന് ചോദിച്ചറിയാനാണ് പ്രധാനമായും നോട്ടിസ് നൽകിത്. കോൺസുലേറ്റ് വാഹനങ്ങൾ എത്തിയത് പരിശോധിക്കാൻ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനും കസ്റ്റംസ് ശ്രമിക്കുന്നുണ്ട്. 1992 ലാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ച കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിപ്പോഗ്രാഫിക് സെന്ററാണ് പിന്നീട് സി ആപ്റ്റായി മാറിയത്. കംപ്യൂട്ടർ, ആനിമേഷൻ, പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി ആപ്റ്റ്.