എട്ടുപേരില്‍ കൂടി അതി തീവ്ര വൈറസ് ബാധ, രാജ്യത്ത് ജനിതക വ്യതിയാനം വന്ന വൈറസ് ബാധിതരുടെ എണ്ണം 90 ആയി.

ന്യൂഡല്‍ഹി / രാജ്യത്ത് അതി തീവ്ര വൈറസ് ബാധ എട്ടുപേരില്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടനില്‍ പടരുന്ന ജനിതക വ്യതിയാനം വന്ന അതി തീവ്ര വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം ഇതോടെ 90 ആയി. അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം രാജ്യത്ത് പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 82 പേരില്‍ അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും അതി തീവ്ര വൈറസ് കണ്ടെത്തിയിരുന്നു.
തീവ്ര വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ് എന്നതിനാൽ രോഗം പ്രാദേശികമായി പടരാനുള്ള സാധ്യത തള്ളാനാകില്ല. പുതിയ വൈറസ് നൽകുന്ന ഭീതിയുടെ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തി വരുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ശുചിയാക്കല്‍ എന്നിങ്ങനെയുള്ള പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്ന മുന്നറിയിപ്പ് ആണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്.