ബാര്‍സിലോനയില്‍ തന്നെ തുടരും; ലയണല്‍ മെസ്സി
ബാര്‍സിലോന: ഒടുവില്‍ ലയണല്‍ മെസ്സി ബാര്‍സിലോനയില്‍ തന്നെ തുടരുമെന്ന് തീരുമാനമായി. സ്പാനിഷ് ക്ലബ് എഫ്‌സി ബാര്‍സിലോനയില്‍ അഞ്ചുവര്‍ഷം കൂടി തുടരുമെന്നും ഇതിനുള്ള കരാര്‍ പുതുക്കിയതായുമാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ക്ലബുമായി സഹകരിക്കുന്നതിനുള്ള കരാറില്‍ മെസ്സിയുടെ പ്രതിഫലത്തുക കുറച്ചിരിക്കുകയാണ്.
ലാ ലിഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കുക എന്നാല്‍ കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നതിനാലാണ് മെസ്സിയുടെ പ്രതിഫലത്തുക കുറയാന്‍ കാരണം. ഇതിനാലാല്‍ കരാര്‍ പുതുക്കാന്‍ വൈകുകയായിരുന്നു.
ഇതോടെ മെസ്സി ക്ലബില്‍ തുടരുമോ ഇല്ലയോ എന്ന ചോദ്യം നിഴലിച്ചത്. അതേസമയം മെസ്സിക്ക് ബാര്‍സയില്‍ തുടരാനാണു താല്‍പര്യമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലാ ലിഗ ഫുട്‌ബോളില്‍ സാമ്പത്തിക ചട്ടങ്ങള്‍ നിരവധിയാണെന്നും അതിനാലാണ് പുതിയ കരാര്‍ ഒപ്പിടാന്‍ വിചാരിച്ച സമയത്ത് കഴിയാഞ്ഞതെന്നും പ്രസിഡന്റ് ജോന്‍ ലാപോര്‍ട്ട മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതിന് മുന്‍പും മെസ്സി ക്ലബില്‍ തുടരുമോ ഇല്ലയോ എന്ന ആശങ്കകള്‍ ഉണ്ടായിരുന്നു. ക്ലബ്ബ് മാനേജ്‌മെന്റിനെതിരെയും അന്നത്തെ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്യോമുവിനെതിരെയും താരം തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു എന്നാല്‍ പിന്നീട് താന്‍ സ്പാനിഷ് ക്ലബ് എഫ്‌സി ബാര്‍സിലോനയില്‍നിന്നു പോകുന്നില്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു.