സ്വർണ്ണക്കടത്ത്, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രമുഖനെ ലക്ഷ്യമിട്ട് പ്രതിപക്ഷം.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതിന് പിറകെ സ്വർണ്ണക്കടത്ത് ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രമുഖനെ ലക്ഷ്യമിട്ട് പ്രതിപക്ഷ നീക്കം ശക്തമായി. സ്വര്‍ണകള്ളകടത്തുമായി ബന്ധപ്പെട്ട് നയതന്ത്ര ബാഗേജ് വിട്ടു കൊടുക്കാൻ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ട റി ഇടപെട്ടുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കാളിത്തം എന്നത് ശിവശങ്കറില്‍ മാത്രം ഒതുങ്ങില്ലെന്നാണ് പ്രതിപക്ഷം ആരോപി ക്കുന്നത്. പ്രതിപക്ഷ നേതാവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെ തിരെ പേര് പറയാതെ ശരങ്ങൾ തൊടുക്കുകയാ യിരുന്നു. കെപിസി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആകട്ടെ ആ പ്രമുഖൻ സി.എം രവീന്ദ്രനാണെന്ന് കൂടി പറയുകയുണ്ടായി. ശിവ ശങ്കറിന് പുറമേ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആള്‍ക്ക് കൂടി സ്വർണ്ണക്കടത്തിൽ പങ്കാളിത്തമുള്ളതായി സ്ഥാപി ക്കുന്നതിലൂടെ സര്‍ക്കാരിനെ തീർത്തും പ്രതിരോധത്തി ലാക്കാനാണ് പ്രതിപക്ഷ ശ്രമം നടക്കുന്നത്.