CrimeDeathLatest NewsLaw,
ജഡ്ജിയുടെ കൊലപാതകം; രണ്ടു പേര്‍ പിടിയില്‍
ജാര്‍ഖണ്ഡ്: ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. കഴിഞ്ഞ ദിവസം വാഹനാപകടത്തിലായിരുന്നു ജഡ്ജി മരിച്ചത്.
എന്നാല്‍ അത് അപകട മരണമല്ലെന്നും കരുതി കൂട്ടി നടത്തിയ വാഹനാപകടമായിരുന്നെന്ന് തെളിയിക്കുന്ന സിസിടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവത്തിന് ദുരൂഹത ഉയര്‍ന്നു.
പ്രഭാത സവാരി നടത്തുകയായിരുന്ന ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് ഇടിച്ചിട്ട ഓട്ടോ നിര്‍ത്താതെ പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതേ തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സ്വമേധയാ കേസെടുത്തിരുന്നു.
തുടര്‍ന്നു നടതിതയ അന്വേഷണത്തില്‍ സിസിടിവിയില്‍ കാണുന്ന ഒട്ടോറിക്ഷ മോഷ്ടിച്ചെടുതാണെന്നും പോലീസ് കണ്ടെത്തി. കേസില്‍ അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.