വിമാനത്താവളങ്ങളിലൂടെയുള്ള സ്വർണ്ണക്കടത്ത്: കോഴിക്കോട് നാലാം സ്ഥാനത്ത്, കൊച്ചി അഞ്ചാം സ്ഥാനത്ത്
രാജ്യത്ത് വിമാനത്താവളങ്ങളിലൂടെ നടക്കുന്ന സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബൈ, ഡൽഹി, ചെന്നൈ വിമാനത്താവളങ്ങളാണ് മുന്നിലുള്ള മൂന്ന് സംസ്ഥാനങ്ങൾ.
2021 മുതൽ ഏറ്റവുമധികം സ്വർണം പിടികൂടിയത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് – 2,578.40 കിലോഗ്രാം. തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം 1,370.96 കിലോഗ്രാം, ചെന്നൈ 1,274.25 കിലോഗ്രാം, കോഴിക്കോട് 1,159.65 കിലോഗ്രാം, കൊച്ചി 627.44 കിലോഗ്രാം. അഹമ്മദാബാദ് 465.41 കിലോഗ്രാം, ബെംഗളൂരു 441.58 കിലോഗ്രാം, ഹൈദരാബാദ് 297.72 കിലോഗ്രാം എന്നിങ്ങനെയാണ് പട്ടിക.
സ്വർണക്കടത്ത് കേസുകളിൽ അറസ്റ്റുകൾ കൂടുതലാണെങ്കിലും ശിക്ഷകൾ അപൂർവം മാത്രമാണെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ.
2020-21: 924 പേർ അറസ്റ്റിൽ – ശിക്ഷിച്ചത് 1 പേർ.
2021-22: 1,051 പേർ അറസ്റ്റിൽ – ശിക്ഷിച്ചത് 3 പേർ.
2022-23: 1,197 പേർ അറസ്റ്റിൽ – ശിക്ഷിച്ചത് 5 പേർ.
2023-24: 1,533 പേർ അറസ്റ്റിൽ – ശിക്ഷിച്ചത് 5 പേർ.
2024-25: 908 പേർ അറസ്റ്റിൽ – ശിക്ഷിച്ചത് 1 പേർ മാത്രം.
രാജ്യസഭയിൽ വി. ശിവദാസന്റെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രാലയം വിവരം പുറത്തുവിട്ടത്.
Tag: Gold smuggling through airports: Kozhikode ranks fourth, Kochi fifth