മുഖ്യന്റെ ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം.

സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് കമ്മീഷൻ ഇടപാടുകൾ നടന്നതായ സൂചനകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിന് പിറകെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെ കൂടി എൻഫോഴ്സ്മെന്‍റ് ഡയറക്ടട്രേറ്റ് അന്വേഷണം ഊർജ്ജിതമാക്കി. ചെറുതും വലുതുമായ പദ്ധതികളില്‍ കമ്മീഷന്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അന്വേഷണം. ഇതിന്റെ ആദ്യ പടിയായി ശിവശങ്കരനൊപ്പം പ്രവർത്തിച്ച ചില ഉദ്യോഗസ്ഥരെ ഇ ഡി അടുത്ത ദിവസങ്ങളിൽ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ശിവശങ്കരനുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് ഇഡിയുടെ നിരീക്ഷണത്തില്‍ ഉള്ളത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഹാജരാകാന്‍ നോട്ടീസ് നല്കിയിരുന്നു. രവീന്ദ്രന്‍റെ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇതിനിടെ സ്വർണക്കടത്ത് കേസില്‍ നയതന്ത്ര പരിരക്ഷയുണ്ടായിരുന്ന കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങൾ എന്‍ഐഎയും കസ്റ്റംസും ഏറെക്കുറെ പൂർത്തിയാക്കി വരുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപെട്ടു ചെറുതും വലുതുമായ വിവിധ പദ്ധതികളില്‍ ശിവശങ്കറിനൊപ്പം ഉണ്ടായിരുന്ന ഉദ്യോഗ സ്ഥരും കമ്മീഷന്‍ ഇടപാട് നടത്തിയിട്ടുണ്ടോ എന്ന ഇഡിയുടെ സംശയം ബലപ്പെടുന്ന മൊഴികളാണ് ഇതിനകം ഇ ഡി ക്ക് ലഭിച്ചിട്ടു ള്ളത്. പല പദ്ധതി നിർവഹണം ഏറ്റെടുത്ത കമ്പനികളെ കുറിച്ചുളള അന്വേഷണത്തിൽ ചില സുപ്രധാന വിവരങ്ങൾ ഇ ഡി ക്ക് ലഭിച്ചി ട്ടുണ്ട്. പല പദ്ധതികളിലായി കരാർ നേടിയ കമ്പനികളുടെ വിശദവി വരങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. പദ്ധതികളുടെ വിശദാംശങ്ങള്‍ ചോർത്തി നല്കി കമ്മീഷന് തട്ടിയിട്ടുണ്ടെന്നാണ് ഇ ഡി ഇക്കാര്യത്തി ൽ സംശയിക്കുന്നത്. അതേസമയം യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം നയതന്ത്ര പരിരക്ഷയുള്ളവരെ ചോദ്യം ചെയ്യുന്നതിനും തുടർ നടപടി സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ എന്‍ഐഎ നടക്കുകയാണ്. സ്വർണക്കടത്ത് സംഭവം പുറത്തായ തോടെ ഇന്ത്യ വിട്ട അറ്റാഷയെ അടക്കം ചോദ്യം ചെയ്യുന്നതിന് വേണ്ടി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്. കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ഖാലിനെ ഉടൻ എൻ ഐ എ പിടികൂടും.