ബാലുശ്ശേരിയില്‍ ധര്‍മജന്റെ പ്രചാരണത്തിനായി സിനിമ താരങ്ങളിറങ്ങിത്തുടങ്ങി

ബാലുശ്ശേരി: ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്മജെന്റ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സഹപ്രവര്‍ത്തകരായ സിനിമ താരങ്ങളും എത്തിത്തുടങ്ങി. ബാലുശ്ശേരി, ഉണ്ണികുളം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കുടുംബയോഗത്തിലാണ് സഹപ്രവര്‍ത്തകരായ സിനിമ-സീരിയല്‍ താരം നിര്‍മല്‍ പാലാഴി, ദേശീയ അവാര്‍ഡ് ജേത്രി സുരഭി ലക്ഷ്മി, ചാനല്‍ അവതാരക എലീന പടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
നിര്‍മല്‍ പാലാഴി പുത്തൂര്‍വട്ടത്തെ യു.ഡി.എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്തു. കരുണന് പുത്തൂര്‍ വട്ടം അധ്യക്ഷത വഹിച്ചു. തലയാട്ട് നടന്ന കുടുംബയോഗം നടി സുരഭി ലക്ഷ്മിയും ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി, ഉണ്ണികുളം പഞ്ചായത്തുകളിലെ വിവിധ കുടുംബയോഗങ്ങളിലും സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടി പങ്കെടുത്തു.
കെ. രാമചന്ദ്രന് മാസ്റ്റര്‍, നിസാര്‍ ചേലേരി, പി. രാജേഷ് കുമാര്‍, വി.സി. വിജയന്, വി.ബി. വിജീഷ്, കെ.കെ. പരീദ്, കെ. അഹ്മദ്കോയ, സി.വി. ബഷീര്‍, മനോജ് കുന്നോത്ത്, ഹരീഷ് നന്ദനം എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ നടന്മാരായ ജയറാം, സലീംകുമാര്‍, രമേഷ് പിഷാരടി എന്നിവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാലുശ്ശേരിയിലെത്തുന്നുണ്ട്.