CinemaEditor's ChoiceKerala NewsLatest NewsMovie
കോവിഡിനെ തുരത്തി ഇവൾ ഗോപിക ജനുവരി 29 ന് തിയറ്ററുകളിലെത്തുന്നു.

കൊച്ചി / ദേവദാസ് ഫിലിംസിൻ്റ ബാനറിൽ കല്ലയം സുരേഷ് നിർമിക്കുന്ന ഇവൾ ഗോപിക ജനുവരി 29ന് റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലുമായി ചിത്രീകരിച്ച സിനിമയിൽ ഉണ്ണി രാജേഷ്, ദേവൻ, ബെന്നി ജോൺ, കാശിനാഥ്, ഹസ്സൻ, നിമിഷനായർ, ശോഭാ മോഹൻ, രേഖ തുടങ്ങിയവരഭിനയിക്കുന്നു.
കഥ, സംവിധാനം അമ്പലപ്പുഴ രാധാകൃഷ്ണൻ. തിരക്കഥ, സംഭാഷണം ടി.എം.സിദ്ദിഖ്. ഷംസു നിലമ്പൂർ ഛായാഗ്രാഹണവും ലിൻസൺ റാഫേൽ എഡിറ്റിങ്ങും അഭിലാഷ് മുതുകാട് കലാസംവിധാനവും പുനലൂർ രവി ചമയവും നാഗരാജൻ വസ്ത്രാലങ്കാരവും രേവതി നൃത്തസംവിധാനവും ഷിബു മാറോളി നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു.
എം.ഡി.മനോജ് ,ശ്രീദേവി എന്നിവരുടെ വരികൾക്ക് ജോയ് മാധവ് സംഗീതം പകർന്നു. വിതരണം ദേവദാസ് ഫിലിംസ്. വാർത്തകൾ ഏബ്രഹാം ലിങ്കൺ