BusinessCovidKerala NewsLatest NewsNewsSampadyam

കോഴിവില പറന്ന് ഉയരുന്നു; ആശങ്കയില്‍ വ്യാപാരികള്‍

കൊച്ചി: കേരളത്തില്‍ കോഴിവില പറന്ന് ഉയരുന്നു. കര്‍ഷക സമരവും തമിഴ്‌നാട്ടിലെ കോവിഡ് വ്യാപനവുമാണ് വില ഉയരാന്‍ കാരണം. സംസ്ഥാനത്ത് ഒരു കിലോ (ഇറച്ചിക്കോഴി) ചിക്കന് ഏകദേശം 150 മുതല്‍ 160 രൂപ വരെയായിരിക്കുകയാണ്. ഇങ്ങനെ ജില്ലകളുടെ വ്യത്യാസത്തില്‍ ഇപ്പോള്‍ കോഴി വില കൂടുകയാണ്.

അതേസമയം കുടുംബശ്രീയുടെ സഹകരണത്തോടെ ഉല്‍പാദിപ്പിക്കുന്ന കേരള ചിക്കന് 129 രൂപയാണ് വില. ലോക്ക്ഡൗണിലും കോഴിവില ഉയരുന്നത് വ്യാപാരികള്‍ക്ക് പ്രയാസം ശ്രഷ്ടിക്കുകയാണ്. അതേസയനം തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ നിന്നു കോഴിക്കുഞ്ഞുങ്ങളുടെ വരവു കുറഞ്ഞതും എന്നാല്‍ ഉല്‍പാദനച്ചെലവു കൂടിയതുമാണു കോഴിവില കൂടാന്‍ കാരണമെന്ന് ചില വ്യാപാരികള്‍ പറയുന്നു.

തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ കോഴിക്കുഞ്ഞുങ്ങളുടെ ഉല്‍പാദനം വേണ്ടത്ര നടക്കാത്തതിന് കാരണം കോവിഡും ലോക്ഡൗണുമാണ്. അതിനാല്‍ കോഴിവിലയിലെ പ്രതിസന്ധി മാറാന്‍ ഒന്നര മാസമെങ്കിലും വേണ്ടിവരും അതുവരെ കോഴിവിലയില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടാകും. രണ്ടുമാസം മുന്‍പു വരെ 1000 രൂപയ്ക്കു മുകളില്‍ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ 2200 രൂപയാണ് വില. ഒരു കോഴിക്ക് 8085 രൂപ മുതല്‍മുടക്കു വന്നിരുന്ന മേഖലയില്‍ ഇപ്പോള്‍ 110 രൂപയാണ് ഉല്‍പാദനച്ചെലവെന്നും മൊത്തവ്യാപാരികള്‍ പറയുന്നു.

കോഴി ക്ഷാമം മുതലെടുത്ത് കോഴി വില കുത്തനെ പരിധിക്കപ്പുറം ഉയര്‍ത്തുകയാണെന്നാണ് ചെറുകിട വ്യാപാരികളുടെ പരാതി. വില ക്രമാതീതമായി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ സാധാരണക്കാര്‍ കോഴി വാങ്ങാന്‍ മടിക്കും. ഇത് വ്യാപാരത്തെ താറുമാറാക്കുമെന്ന് തീര്‍ച്ച.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button