Latest NewsNationalNews
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാമക്ഷേത്ര നിര്‍മാണം മതപരമായ ഒരു വിഷയമല്ലെന്നും ഭാരതത്തിന്റെ ദേശീയതയുടെയും അഭിമാനമാത്തിന്റെയും പ്രതീകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ക്ഷേത്ര നിര്‍മാണം ദേശീയ ആവശ്യമായതിനാല്‍ ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും അവരുടേതായ സംഭാവന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീരാമക്ഷേത്ര നിര്‍മാണ ധനസമര്‍പ്പണ സമ്ബര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ മിലിന്ദ് എസ് പരാന്തെ ഗവര്‍ണറുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര നിര്‍മാണത്തിലൂടെ ഉച്ഛനീചത്വങ്ങള്‍ ഇല്ലാതായി സാമാജിക സമരസത കൈവരിക്കാനാകും. ഇതിലൂടെ ഭാരതീയ സംസ്ക്കാരത്തിന്റെ മാതൃക ലോക ജനതയെ ബോധ്യപ്പെടുത്താനാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു.