Kerala NewsLatest News
ബന്ധുനിയമന വിവാദം; പ്രതികരണവുമയി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
മന്ത്രി കെ.ടി.ജലീലിന്റെ അവകാശവാദത്തെ പിന്തുണയ്ക്കതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകായുക്ത വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
‘രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല. ആദ്യം അതുപരിശോധിക്കട്ടെ, അതിനുശേഷം മാത്രമേ എനിക്ക് ഇക്കാര്യത്തില്‍ പ്രതികരിക്കാനാവൂ.’ എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.
ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിധിക്കെതിരേ റിട്ട് ഹര്‍ജിയും നല്‍കിയിരുന്നു. വിധി നിയമപരമല്ലെന്നാണ് ജലീലിന്റെ നിലപാട്.