CovidCrimeKerala NewsLatest NewsLaw,
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രുദ്രാക്ഷമാല കാണാനില്ല
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന മാല കാണാനില്ലെന്ന പരാതി. സ്വര്‍ണം കെട്ടിയ 75 ഓളം പവന്‍ തൂക്കം വരുന്ന രുദ്രാക്ഷമാലയാണ് കാണാത്തത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മിഷണര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം അതേസമയം മാല നഷ്ടമായത് എപ്പോഴാണെന്ന് അറിയില്ല. എന്നാല്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി വന്നത് കഴിഞ്ഞ മാസമായിരുന്നു.
തുടര്‍ന്ന് പുതിയ മേല്‍ശാന്തി പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തിതരാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രുദ്രാക്ഷ മാല മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ദേവസ്വം വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.