CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

സാലറി കട്ടിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍ സമര രംഗത്തേക്ക്.

കൊല്ലം : സാലറി കട്ടിനെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി സര്‍ക്കാര്‍ ഡോക്ടര്‍. ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സാലറി കട്ടിനെതിരെ ഒക്ടോബര്‍ രണ്ടിന് ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസ സമരം നടത്തും.ഒപ്പം അനിശ്ചിതകാല നിസഹകരണ സമരം നടത്താനും ഡോക്ടർമാർ തീരുമാനിച്ചിരിക്കുകയാണ്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പിടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക, കഴിഞ്ഞ ആറ് മാസത്തിനിടയിൽ പിടിച്ച ശമ്പളം ഉടൻ തിരികെ നല്‍കുക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, ആശുപത്രികളിലും കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കുക,
പിപിഇ കിറ്റ് അടക്കമുള്ളവയുടെ ഗുണനിലവാരം ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടർമാർ സമരത്തിനിറങ്ങുന്നത്. സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ നടക്കുന്ന ഉപവാസ സമരത്തിൽ, സംസ്ഥാന നേതാക്കള്‍ ഒരു ദിവസം ഉപവസിക്കും. ഉപവാസ സമരത്തെ തുടര്‍ന്ന് ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ, രോഗി പരിചരണത്തേയും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളേയും നേരിട്ട് ബാധിക്കാത്ത തരത്തില്‍ നിസഹകരണ സമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button