Kerala NewsLatest NewsNews

ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമലയിലെ മെഡിക്കല്‍ ഡ്യൂട്ടിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. ശബരിമല മണ്ഡല മകരവിളക്ക് ഡ്യൂട്ടിയില്‍ നിന്ന് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഒഴിവാക്കണം എന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിയ്ക്ക് സംഘടന കത്ത് നല്‍കി.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ കുറവാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ കൊവിഡ് പ്രതിരോധത്തെ ബാധിക്കും. അതുകൊണ്ട് ശബരിമലയിലെ മെഡിക്കല്‍ ഡ്യൂട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ പകരം സംവിധാനം കാണണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button